
ഐഖൂവിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പരമ്പര ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ പോവുന്നു. ഐഖൂ 10 സീരീസ് ഫോണുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത്. ഐഖൂ 10, ഐഖൂ പ്രോ എന്നീ രണ്ട് ഫോണുകളാണ് ഈ പരമ്പരയിലുള്ളത്.ചൈനയിലായിരിക്കും ഇവ ആദ്യം അവതരിപ്പിക്കുക.ജൂലായ് 19 ന് ചൈനീസ് സമയം വൈകീട്ട് 7.30 നാണ് ഫോണ്‍ അവതരിപ്പിക്കുക.അതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. ഐഖൂ 10 ന്റെ ഒരു ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഫിനിഷോടുകൂടിയാണ് ഫോണ്‍ പുറത്തിറക്കുകയെന്നാണ് ഈ ചിത്രത്തില്‍ നിന്നുള്ള സൂചന.ബാക്ക് മോഡ്യൂള്‍ ഗ്ലാസില്‍ നിര്‍മിതമാണെന്ന് തോന്നുന്നുണ്ട്. ബാക്ക് പാനല്‍ ലെതര്‍ കവറിങ് ഉള്ള പോലെയും പ്രത്യേകം പാറ്റേണ്‍ ഉള്ളതായും തോന്നുന്നുണ്ട്.ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ടെനാ (TENAA) സര്‍ട്ടിഫിക്കേഷനെത്തിയ ഐഖൂ 10 പ്രോ ഫോണിന്റെ മുഴുവന്‍ ഫീച്ചറുകളും സ്ഥരീകരിക്കപ്പെട്ടിട്ടുണ്ട്.ആന്‍ഡ്രോയിഡ് 10 ഓഎസ് ആയിരിക്കും ഫോണില്‍ ഐഖൂ യുസര്‍ ഇന്റര്‍ഫെയ്‌സും ഉണ്ടാവും.6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഇതിന്. ക്വാഡ് എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. അള്‍ട്ര സോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ഐഖൂ 10 പ്രോയുടെ ഡ്യുവല്‍ ക്യാമറ സംവിധാനത്തില്‍ 50 എംപി പ്രൈമറി സെന്‍സറും 14.6 എംപി സെക്കന്‍ഡറി സെന്‍സറും ഉണ്ടാവും. രണ്ടാമത്തെ സെന്‍സര്‍ 3x ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള ടെലിഫോട്ടോ സെന്‍സര്‍ ആയിരിക്കും. സെല്‍ഫിയ്ക്ക് വേണ്ടി 16 എംപി ക്യാമറയായിരിക്കും.4500 എംഎഎച്ച് ബാറ്ററിയില്‍ 200 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കും.