Tech
Trending

3 സുപ്രധാന മാറ്റങ്ങൾ അവതരിപ്പിച്ച് ക്ലബ്ഹൗസ്

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ പച്ച പിടിച്ച ഒരു ആപ്പ് ആണ് ക്ലബ്ഹൗസ്. മെയിൽ ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയതോടെയാണ് ആപ്പിന്റെ ശുക്രദശ ആരംഭിച്ചത്. ക്ലബ്ഹൗസ് ക്ലിക്ക് ആയതോടെ സോഷ്യൽ മീഡിയ രംഗത്തെ എതിരാളികളിൽ പലരും വിർച്വൽ ഓഡിയോ റൂം എന്ന ആശയം കോപ്പിയടിച്ച് സ്വന്തം ആപ്പുകളായെത്തി. എതിരാളികളെ നേരിടാൻ 3 സുപ്രധാന മാറ്റങ്ങളാണ് ക്ലബ്ഹൗസ് അടുത്തിടെ അവതരിപ്പിച്ചത്.പോൾ ഡേവിസണും രോഹൻ സേതും ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി വഴി കഴിഞ്ഞ വർഷം ക്ലബ്ഹൗസ് (ഐഓഎസ്സിൽ) ലോഞ്ച് ചെയ്തപ്പോൾ മുതൽ അതൊരു ഇൻവൈറ്റ് ഒൺലി ആപ്പ് ആണ്. അതായത് ഒരു ക്ലബ്ഹൗസ് ഉപഭോക്താവ് പുതിയ ഒരാളെ ക്ഷണിക്കുമ്പോൾ മാത്രമേ അയാൾക്ക് ക്ലബ്ഹൗസിൽ ചേരാൻ സാധിക്കൂ. ഈ വർഷം മെയിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിറങ്ങിയപ്പോഴും ഈ സവിശേഷത അതെ പടി തുടർന്നു. എന്നാൽ ക്ലബ്ഹൗസ് ആപ്പിന്റെ സ്വീകാര്യതയ്ക്ക് ഇതൊരു വിലങ്ങുതടിയാണ് എന്ന് മനസ്സിലാക്കിയ ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി ഈ ഫീച്ചർ എടുത്തു കളഞ്ഞു. അതായത് ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ആർക്കും ഇനി നേരിട്ട് ക്ലബ്ഹൗസിൽ അംഗമാകാം.


ആൽഫ എക്‌സ്സ്‌പ്ലൊറേഷൻ കമ്പനി ക്ലബ്ഹൗസ് ആപ്പ് ആരംഭിച്ചു 16 മാസങ്ങൾക്ക് ശേഷം സ്വന്തമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. മുൻപും ക്ലബ്ഹൗസ് വെബ്‌സൈറ്റ് ഉണ്ടായിരുന്നെങ്കിലും അത് ആപ്പിലേക്കുള്ള ലിങ്കിലേക്കുള്ള വഴികാട്ടാനുള്ള ഒരു മാർഗം മാത്രമായിരുന്നു. എന്നാൽ ക്ലബ്ഹൗസ് പ്രവർത്തനത്തെപ്പറ്റിയും, നിയമാവലിയെപ്പറ്റിയും, ബ്ലോഗ് വിവരങ്ങളും ഉൾകൊള്ളിച്ചതാണ് പുത്തൻ വെബ്‌സൈറ്റ്. മോളി, ആരോൺ എന്നിവർ ചേർന്നാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത് എന്ന് ക്ലബ്ഹൗസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.കഴിഞ്ഞ മാസമാണ് ജാപ്പനീസ്-അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കാറ്റേയോക്കയുടെ ചിത്രത്തിന് പകരം ബ്രസീലിയൻ ആക്ടിവിസ്റ്റും ക്രിയേറ്ററുമായ ദന്ദാരാ പാഗൂ ക്ലബ് ഹൗസിന്റെ ലോഗോയുടെ മുഖം ആയത്. ഒരു മാസത്തിന് ശേഷം ദന്ദാരാ പാഗൂ ബാറ്റൺ ജസ്റ്റിൻ “മീസി” വില്യംസിന് കൈമാറി. അറ്റ്ലാന്റ സംഗീത രംഗത്തെ പ്രമുഖ ഓപ്പറേറ്റർമാരിൽ ഒരാളാണ് 21 സാവേജിന്റെ സംരംഭകനും മാനേജരുമായ മീസി. ക്ലബ്, ദി മീസ്-ഓ എസ്റ്റേറ്റ്സ്, എന്റർടൈൻമെന്റ്, സംഗീതം, ബിസിനസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ മീസിയുടെ ക്ലബ്ഹൗസ് റൂം റെക്കോർഡ് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീസി ക്ലബ്ഹൗസ് ഉപയോഗിക്കാൻ ആരംഭിച്ചത്.

Related Articles

Back to top button