
വിവോ ഐപിഎല്‍ 2021 ന്റെ അസോസിയേറ്റ് മീഡിയാ സ്പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. വിയുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒറ്റയ്ക്കോ സുഹൃത്തുക്കളുമൊത്തോ മെയ് 30 വരെ നടക്കുന്ന തല്‍സമയ മല്‍സരങ്ങള്‍ക്കൊപ്പം ഇതില്‍ പങ്കെടുക്കാം.

ഫോണ്‍, ബൈക്ക്, കാര്‍, ലാപ്ടോപ്, സ്ക്കൂട്ടര്‍ എന്നീ ബമ്പര്‍ സമ്മാനങ്ങളും പ്രതിദിന സമ്മാനങ്ങളും ഇതിലൂടെ ലഭ്യമാക്കും. ഓരോ മല്സരങ്ങള്ക്കുമൊപ്പം സമ്മാനങ്ങള്‍ നേടുന്നതിനൊപ്പം ബമ്പര്‍ സമ്മാനവും ഇതിന്റെ ഭാഗമായി സ്വന്തമാക്കാം. മല്‍സര ഇടവേളകളില്‍ വി ഫാന്‍ ഓഫ് ദി മാച്ച് കളിക്കാനും ഓരോ മല്‍സരത്തിലും ഐ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനും വി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. വി ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ഐപിഎല്‍ ടി20 മല്‍സരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ തല്‍സമയം വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി വി പങ്കാളിത്തം ആരംഭിച്ചതിന് അനുബന്ധമായാണ് ഈ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്.