Auto
Trending

ടാക്സി വിഭാഗത്തിലേക്ക് ടൂറർ എസ് അവതരിപ്പിച്ച് മാരുതി സുസുക്കി

ടാക്സി വിഭാഗത്തിലേക്ക് ടൂറര്‍ എസുമായി മാരുതി സുസുക്കി. പെട്രോൾ, സിഎൻജി വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ പതിപ്പിന് 6.51 ലക്ഷം രൂപയും സിഎൻജി പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.ഡിസയറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിരിക്കുന്ന ടൂററിന് ചെറിയ മാറ്റങ്ങളുണ്ട്. ഹെക്സഗണൽ ഗ്രില്ലും സ്വീപ്ബാക്ക് ഹെഡ്‌ലാംപുമാണ് വാഹനത്തിന്. എൽഇഡി ടെയിൽലാംപും ടൂറർ എസ് ബാഡ്ജിങ്ങുമുണ്ട് പിന്നിൽ. സുരക്ഷയ്ക്കായി എബിഎസ് ഇഎസ്പി, ഇബിഡി, ബ്രേക് അസിസ്റ്റ്, റിവേഴ്സ് പാർക്കിങ് സെൻസർ, ‍ഡ്യുവൽ എയർബാഗ് എന്നിവയുണ്ട്. കൂടാതെ അഡ്ജെസ്റ്റബിൾ സ്റ്റിയങ് വീൽ, ഐഎസ്ഒഎഫ്ഐഎക്സ്, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കിങ് എന്നീ സംവിധാനങ്ങളുമുണ്ട്. മാരുതിയുടെ കെ സീരിസ് 1.2 ലീറ്റർ എൻജിനാണ് ടൂറർ എസിൽ. 89 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിഎൻജി എൻജിന് 76 ബിഎച്ച്പി കരുത്തും 98.5 എൻഎം ടോർക്കും. പെട്രോൾ പതിപ്പിന് ലീറ്ററിന് 23.15 കിലോമീറ്ററും സിഎൻജിക്ക് കിലോഗ്രാമിന് 32.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്, സിൽക്കി സിൽവർ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.

Related Articles

Back to top button