സെപ്റ്റംബര്‍ 16-ഓടെ ഐഫോൺ 14 സീരീസ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്.ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതലാണ് ആരംഭിക്കുക. അടിസ്ഥാന മോഡലായ ഐഫോണ്‍ 14 ആണ് ഈ വിലയില്‍ ലഭ്യമാകുക.
ഐഫോണ്‍ 14 സീരീസിലെ നാല് ഫോണുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചറിന് ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ അത് തിരിച്ചറിയാനും എമര്‍ജന്‍സി റെസ്പോണ്‍സ് സംവിധാനങ്ങളെ വിവരം അറിയിക്കാനും സാധിക്കും. വാഹനങ്ങള്‍ അപകടത്തിലാകുമ്പോള്‍ ശബ്ദങ്ങള്‍, കാബിന് പ്രഷറിലെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഫോണിന് തിരിച്ചറിയാന്‍ സാധിക്കും.വാഹനങ്ങള്‍ അപകടത്തിലാകുമ്പോള്‍ ശബ്ദങ്ങള്‍, കാബിന് പ്രഷറിലെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഫോണിന് തിരിച്ചറിയാന്‍ സാധിക്കും. ഐഫോണിനെ നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിച്ചാണ് എമര്‍ജന്‍സി എസ്.ഒ.എസ്. സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഐഫോണ്‍ ചരിത്രത്തിലെ ആദ്യ 48 എം.പി. ക്യാമറയാണ് 14 പ്രോ ശ്രേണിയില്‍. എക്കാലത്തെയും മികച്ച ക്യാമറ സിസ്റ്റമാണ് ഇതിലെന്നാണ് കമ്പനിയുടെ അവകാശവാദം. ക്വാഡ് പിക്സല്‍ സെന്‍സര്‍, സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 4കെ വീഡിയോ സപ്പോര്‍ട്ട്, ഫോട്ടോണിക് എന്ജിന് എന്നിവയാണ് പ്രോ സീരീസിന്റെ ക്യാമറ സവിശേഷതകള്‍.ഐഫോണ്‍ 14 പ്രോ, പ്രോ മാക്സ് ഡിവൈസുകള്‍ നാല് കളറുകളിലും 128 ജിബി, 256 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് ലഭിക്കുക.