Tech
Trending

ഐ-ഫോണ്‍ 12 ഇന്ത്യയില്‍ ഉത്പാദിപ്പിച്ചേക്കും

ആപ്പിളിന്റെ പുത്തൻ മോഡലായ ഐ-ഫോൺ 12 ന്റെ ഉത്പാദനം ഉടൻ ഇന്ത്യയിലാരംഭിച്ചേക്കും. ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ പ്ലാന്റിൽ ഐ-ഫോൺ 12 ഉത്പാദിപ്പിക്കുന്നതിന് ശ്രമം നടക്കുന്നതായാണ് സൂചന.


ഇന്ത്യൻവിപണയിൽ വിൽക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഫോക്സോൺ നിലവിൽ ഐ-ഫോൺ 11, ഐ-ഫോൺ എക്സ്.ആർ മോഡലുകളാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പി.എൽ.ഐ. സ്കീം) പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ ആപ്പിൾ ഐ-ഫോണുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനൊപ്പം കയറ്റുമതിചെയ്യാനും കമ്പനി ബാധ്യസ്ഥരാണ്.അതേസമയം, ആപ്പിൾ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button