Tech
Trending

ഐ ഫോൺ 12 മോഡലുകൾ ഒക്ടോബർ 13ന് വിപണിയിലെത്തും

ഐ ഫോൺ 12 മോഡലുകൾ ഒക്ടോബർ 13ന് നടക്കുന്ന ‘ഹായ് സ്പീഡ്’ ഇവൻഡിൻ അവതരിപ്പിക്കും. പുതുതായി വിപണിയിലെത്തുന്ന ഐ ഫോൺ 12 മോഡലുകൾ 5ജി കണക്ടിവിറ്റി പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണിന്റെ സാധാരണ മോഡലുകൾ മാറ്റിനിർത്തിയാൽ ഐ ഫോൺ 12 ലൈനപ്പിൽ ഒരു ഐഫോൺ 12 മിനി അല്ലെങ്കിൽ മൊത്തം നാല് വേരിയന്റുകൾ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.ഐ ഫോൺ 12,ഐ ഫോൺ 12 പ്രോ,ഐ ഫോൺ 12 പ്രോ മാക്സ്,ഐ ഫോൺ 12 മിനി എന്നിവയാണവ.

ഐ ഫോൺ 12 മിനിയിൽ 5.4 ഇഞ്ച് ഡിസ്പ്ലേയും ഐ ഫോൺ 12 ൽ 6.1 ഇഞ്ച് ഡിസ്പ്ലേയുമാണുണ്ടാവുക. വരാനിരിക്കുന്ന ഐ ഫോൺ 12 മോഡലുകൾ മുൻപത്തെ മോഡലുകളെ അപേക്ഷിച്ച് ചിലവേറിയതായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫോണിലെ 5 ജിയുടെ പിന്തുണയാണ് ഈ വർധനവിന് കാരണമെന്നും കരുതുന്നു.ഐ ഫോൺ 12 പ്രോ മാക്സിൽ മാത്രമേ വേഗതയേറിയ എംഎം വേവ് 5 ജി സാങ്കേതികവിദ്യയുണ്ടാവൂ മറ്റു മോഡലുകളിൽ സാധാരണ സബ് 6 ജിഗാഹെഡ്സ് 5 ജി പിന്തുണയായിരിക്കുമുണ്ടാവുക എന്നും സൂചനകളുണ്ട്.
ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ അവയുടെ വില ഡോളർ മൂല്യത്തിൽ നിന്നുള്ള പരിവർത്തനമായിരിക്കില്ല. മറിച്ച് ഷിപ്പിംഗ്, കസ്റ്റംസ്, ടാക്സ് എന്നിവയുൾപ്പെടെയുള്ള മറ്റു ചിലവുകളുമതിലുൾപ്പെടും. അതായത് ആഗോളവിപണിയെ അപേക്ഷിച്ച് ഇന്ത്യൻ വിപണിയിൽ ഫോണിന് വില കൂടും. ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് എസ് ഇ മോഡലുകൾ, പുതിയ ഐപാഡ് എന്നിവയുൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങളിൽ ചാർജറുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു സമാനമായി വരാനിരിക്കുന്ന പുതിയ ഐഫോണുകളിൽ ചാർജിങ് കേബിളുകൾ കമ്പനി ഉൾപ്പെടുത്തില്ലെന്നും സൂചനകളുണ്ട്.

Related Articles

Back to top button