Big B
Trending

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്നതു റെക്കോർഡ് തകർച്ച. ഇന്നലെ ഒറ്റ ദിവസംകൊണ്ടു വിലയിൽ 46 പൈസയുടെ നഷ്ടം നേരിട്ട രൂപ 78.83 നിലവാരത്തിലെത്തി. ഈ വർഷം തന്നെ രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന നഷ്ടം 5.8 ശതമാനമാണ്.ഇക്കഴിഞ്ഞ ജനുവരി ഒന്നിനു വിനിമയ നിരക്ക് 74.51 നിലവാരത്തിലായിരുന്നു. ആറു മാസം പിന്നിടുമ്പോഴേക്കു 4.32 രൂപയുടെ മൂല്യശോഷണമാണു സംഭവിച്ചിരിക്കുന്നത്. ഓരോ 5% ഇടിവും പണപ്പെരുപ്പത്തിൽ വരുത്തുന്ന വർധന 0.20 ശതമാനത്തോളമാണ്.അസംസ്കൃത എണ്ണ വിലയിലെ വർധന മൂലം കുതിച്ചുയരുന്ന വ്യാപാരക്കമ്മിയാണു രൂപയുടെ ബലക്ഷയത്തിനു പ്രധാന കാരണം.വിദേശ ധനസ്ഥാപനങ്ങൾ ഓഹരി, കടപ്പത്ര വിപണികളിൽനിന്നു വലിയ തോതിലാണു നിക്ഷേപം പിൻവലിക്കുന്നത്.ഇതും രൂപയെ ദുർബലപ്പെടുത്തുന്നു.ഡോളറിനോടു പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെങ്കിലും പല വികസ്വര രാജ്യങ്ങളിലെയും കറൻസികളെക്കാൾ കരുത്തുകാട്ടാൻ രൂപയ്ക്കു സാധ്യമാകുന്നുണ്ട്. കഴിഞ്ഞ മൂന്നുനാലു മാസത്തിനിടയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കറൻസികൾക്കു സംഭവിച്ചിട്ടുള്ളത്ര നഷ്ടം രൂപയ്ക്കുണ്ടായിട്ടില്ല.

Related Articles

Back to top button