Tech
Trending

മൊബൈല്‍ ഡൗണ്‍ലോഡ് വേഗത്തില്‍ ഇന്ത്യയ്ക്ക് കുതിപ്പ്

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ആഗോള റാങ്കിങ് മെച്ചപ്പെടുത്തി ഇന്ത്യ. ഫെബ്രുവരിയില്‍ 66-ാം സ്ഥാനത്തായിരുന്ന ഇന്ത്യ മാര്‍ച്ചില്‍ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.5ജി നെറ്റ് വര്‍ക്ക് വ്യാപകമായി തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്ത്യ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്റക്‌സ് പട്ടികയില്‍ രണ്ട് സ്ഥാനം മുന്നേറിയത്. ഫെബ്രുവരിയിലേക്കാള്‍ (31.04 എംബിപിഎസ്) മെച്ചപ്പെട്ട മീഡിയന്‍ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം മാര്‍ച്ചില്‍ (33.30 എംബിപിഎസ്) രേഖപ്പെടുത്തി. അതേസമയം ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ മൂന്ന് സ്ഥാനം പിന്നോട്ട് പോയി. ഫെബ്രുവരിയില്‍ 81-ാമത് ഉണ്ടായിരുന്നത് മാര്‍ച്ചില്‍ 84 ആയി. എന്നാൽ,ഫിക്‌സഡ് മീഡിയം ഡൗണ്‍ലോഡ് സ്പീഡില്‍ ഇന്ത്യ നേരിയ രീതിയില്‍ നില മെച്ചപ്പെടുത്തി. ഫെബ്രുവരിയില്‍ 50.71 എംബിപിഎസ് ആയിരുന്നത് മാര്‍ച്ചില്‍ 50.87 ആയി ഉയർന്നു. ആഗോള തലത്തില്‍ മൊബൈല്‍ ഡൗണ്‍ലോഡ് വേഗത്തില്‍ യുഎഇ ആണ് മുന്നില്‍ സെക്കന്റില്‍ 178.25 എംബിപിഎസ് ആണ് ഇവിടുത്തെ വേഗം. രണ്ടാമത് ഖത്തറും (174.56 എംബിപിഎസ്), മൂന്നാമത് നോര്‍വേയും (143.55 എംബിപിഎസ്) പട്ടികയില്‍ ഇടം പിടിച്ചു.

Related Articles

Back to top button