Tech
Trending

ഇൻറർനെറ്റ് തടസ്സപ്പെടുന്നതിൽ ഇന്ത്യ മുന്നിൽ

പോയവർഷം രാജ്യത്തുടനീളം മണിക്കൂറുകളോളം ഇൻറർനെറ്റ് നിശ്ചലമായെന്നും ഇതുമൂലം രാജ്യത്ത് കോടികളുടെ നഷ്ടമുണ്ടായെന്നും പുതിയ റിപ്പോർട്ട്. ടോപ് 10 വിപിഎൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവുമധികം സമയം ഇൻറർനെറ്റ് പ്രവർത്തനരഹിതമായത് ഇന്ത്യയിലാണെന്നും 8927 മണിക്കൂർ ഇൻറർനെറ്റ് നിശ്ചലമായെന്നും ഇതുമൂലം 20500 കോടിയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.


2020 ൽ 75 തവണയാണ് രാജ്യത്ത് ഇൻറർനെറ്റ് നിയന്ത്രണത്തിന് വിധേയമായത്. ഇത് മറ്റേതു രാജ്യത്തേക്കാളും കൂടുതലാണ്. ലോകബാങ്ക്, ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തുണ്ടായ നഷ്ടം കണക്കാക്കിയത്. വലിയ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഇൻറർനെറ്റ് നിയന്ത്രണങ്ങളെ മാത്രമാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. 2020 ലോകത്താകമാനം 27165 മണിക്കൂർ നേരമാണ് ഇൻറർനെറ്റ് തടസ്സം നേരിട്ടത്. 2019ലെ അപേക്ഷിച്ച് ഇത് 19 ശതമാനം അധികമാണ്. ഇതുമൂലം 401 കോടി ഡോളറിന്റെ നഷ്ടമാണ് ലോകത്താകമാനമുണ്ടായത്. ഇതിൽ മുക്കാൽപങ്കും ഇന്ത്യയിൽ നിന്നുള്ളതാണ്.

Related Articles

Back to top button