Auto
Trending

ഇന്ത്യൻ വിപണിയിൽ കുതിച്ചുയർന്ന് കിയ സോണറ്റ്: 60 ദിവസം 50,000 ബുക്കിംഗ്

ഇന്ത്യയിലെ കോംപാക്ട് എസ്യുവികളിൽ ഏറ്റവും ഒടുവിലാണ് എത്തിയതെങ്കിലും വാഹന പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് കിയ സോണറ്റ്. രണ്ടുമാസം കൊണ്ട് വാഹനത്തിന് 50,000 ബുക്കിംഗാണു ലഭിച്ചത്. കമ്പനി ഇറക്കിയ ആദ്യ രണ്ട് മോഡലുകളും ഇന്ത്യൻ നിരത്തുകളിൽ വിജയം കൊയ്തിരുന്നു. സെപ്റ്റംബർ 18 നായിരുന്നു കമ്പനിയുടെ മൂന്നാമത്തെ മോഡലായ കിയ സോണറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ അവതരണത്തിന് മുന്നോടിയായി ഓഗസ്റ്റ് 20ന് തന്നെ കമ്പനിയിൽ വാഹനത്തിൻറെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരുന്നു.


എതിരാളികളെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് വാഹനത്തെ ജനപ്രിയമാക്കിയത്. 6.17 ലക്ഷം രൂപ മുതൽ 12.89 ലക്ഷം രൂപ വരെയാണ് വാഹനത്തിൻറെ ഷോറൂം വില. ബുക്ക് ചെയ്ത വാഹനങ്ങളിൽ 60 ശതമാനവും 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ മോഡലുകളാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 118 ബിഎച്ച്പി പവറും 172 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എൻജിനിലേക്ക് വരുമ്പോൾ 82 ബിഎച്ച്പി പവറും 115 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. സമാനമായി 1.5 ലിറ്റർ ഡീസൽ എൻജിൻ 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ മോഡലിന് 19മുതൽ 24 കിലോമീറ്റർ വരെയും പെട്രോൾ മോഡലിന് 18.2 കിലോമീറ്റർ മുതൽ 18.4 കിലോമീറ്റർ വരെയുമാണ് ഇന്ധനക്ഷമത.

Related Articles

Back to top button