Big B
Trending

100 ഡോളറിനുതാഴെ എത്തി അസംസ്‌കൃത എണ്ണവില

മൂന്നാം ദിവസവും വിലയിടിഞ്ഞതോടെ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി.ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 97 ഡോളര്‍ നിലവാരത്തിലുമെത്തി. ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.ആഗോളതലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.വരുംദിവസങ്ങളില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കയെ മാന്ദ്യം പിടികൂടിയാല്‍ ക്രൂഡ് ഓയില്‍ വില 75 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്‌ന്നേക്കാമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്.റഷ്യ-യുക്രൈന്‍ യുദ്ധത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 139 ഡോളറിലെത്തിയിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതോടെ വിലയില്‍ ചാഞ്ചാട്ടം പ്രകടമായി.

Related Articles

Back to top button