Big B
Trending

ഇൻഷുറൻസ് ബിൽ രാജ്യസഭയും കടന്നു

ഇൻഷുറൻസ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. സൂക്ഷ്മപരിശോധനയ്ക്കു പാർലമെന്ററി സ്ഥിരം സമിതി മുൻപാകെ ബിൽ വിടണമെന്ന പ്രതിപക്ഷ ആവശ്യം വകവയ്ക്കാതെയാണ് നടപടി.


ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള നിക്ഷേപം നിലവിലെ 49 ശതമാന പരിധിയിൽ നിന്നു 74 ശതമാനമായി വർധിക്കിപ്പിക്കുക എന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി.നിർദേശം രാജ്യത്തെ അപകടത്തിലാക്കുമെന്നും 1938 ലെ നിയമം മൂന്നാം തവണയാണ് ബിജെപി ഭേദഗതി ചെയ്യുന്നതെന്നും കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ ബഹളത്തിനിടെ സഭ 4 തവണ നിർത്തിവയ്ക്കേണ്ടി വന്നു.

Related Articles

Back to top button