
ഇൻസ്റ്റഗ്രാം മൊബൈൽ ആപ്ലിക്കേഷന്റെ ചെറു പതിപ്പായ ഇൻസ്റ്റഗ്രാം ലൈറ്റ് ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ഇനി ഇൻസ്റ്റഗ്രാം റിലീസ് ആസ്വദിക്കാം. ഈ ഫീച്ചർ നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. അടുത്തിടെയാണ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ലൈറ്റിന്റെ പുത്തൻ അപ്ഡേറ്റ് പ്രഖ്യാപിച്ചത്.

ഇൻസ്റ്റഗ്രാം ലൈറ്റ് പതിപ്പിൽ നേരത്തേ ഇല്ലാതിരുന്ന ഫീച്ചറുകളാണ് റീൽസ്, ഐജി ടിവി എന്നിവ. ഇതിൽ റീൽസ് ഇപ്പോൾ ലൈറ്റിലും എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൻറെ പ്രധാന ആപ്പിലേതിനു സമാധാനമായി റിലീസിനായി ലൈറ്റ് ആപ്പിൽ പ്രത്യേക ടാബ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 20 മുതലാണ് ഇൻസ്റ്റഗ്രാം ലൈറ്റ് ഇന്ത്യയിൽ പരീക്ഷണമാരംഭിച്ചത്. രണ്ട് എംബി താഴെ മാത്രമാണ് ഈ ആപ്പിന്റെ വലിപ്പം.