
അടുത്തകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ ആപ്പുകളിലൊന്നായ ക്ലബ്ഹൗസിനെ തകർക്കാൻ എതിരാളികൾ കൂണു പോലെ മുളച്ചു പൊന്തുകയാണ്. ഇത്തരം എതിരാളികളിൽ ചിലത് പുതിയ ആപ്പുകളാണെങ്കില്‍ മറ്റു ചിലത് നിലവിലുള്ള ആപ്പുകളില്‍ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസിന്റെ ഫങ്ഷനുകള്‍ പുതിയ ഫീച്ചറായി നല്‍കുകയാണ്. ക്ലബ് ഹൗസിന് ഇപ്പോൾ ഒരു പുതിയ എതിരാളി അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം.

പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് ബദലായി ഇന്‍സ്റ്റഗ്രാമിൽ റീല്‍സ് എന്നൊരു സംവിധാനം ആരംഭിച്ചിരുന്നു. ഈ റീല്‍സിലായിരിക്കും ക്ലൗബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുക.ഇന്‍സ്റ്റഗ്രാമില്‍ വരാന്‍ പോകുന്ന ക്ലബ്ഹൗസ് സമാന ഫീച്ചറിന്റെ പേര് ഓഡിയോ റൂംസ് എന്നായിരിക്കും. ഫെയ്‌സ്ബുക് മേധാവി ഒരിക്കല്‍ ക്ലബ്ഹൗസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉടനെ ഫെയ്‌സ്ബുക് കോപ്പിയടിക്കുമെന്ന പ്രചാരണവും നടന്നിരുന്നു. ഏതായാലും അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. മുൻപ് ട്വിറ്ററും സമാനമായ സംവിധാനം അവതരിപ്പിച്ചിരുന്നു.