Tech
Trending

ഇൻസ്റ്റഗ്രാം ഉപഭോക്താക്കളായ കുട്ടികളുടെ മാതാപിതാക്കൾക്കായി പാരന്റ് ഗൈഡ്

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി പുറത്തിറക്കി പാരന്റ് ഗൈഡ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇൻസ്റ്റഗ്രാമിൽ ലഭ്യമായിരിക്കുന്ന സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


വിവിധ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. മാറിവരുന്ന ഡിജിറ്റൽ ഇടങ്ങളെ കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ നൽകാനും ഇൻസ്റ്റഗ്രാമിൻറെ ഈ പാരന്റ് ഗൈഡിലൂടെ സാധിക്കും ഒപ്പം ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റുകൾ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. ഈ പുതിയ കാലത്ത് പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ഇൻറർനെറ്റ് ശൃംഖല തഴച്ചു വളരുമ്പോൾ മാറിവരുന്ന ഈ ഡിജിറ്റൽ ഇടത്തിനനുസരിച്ച് രക്ഷിതാക്കളും പ്രാപ്തരാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം ഇന്ത്യയുടെ പബ്ലിക് പോളിസി ആൻഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് മാനേജർ താര ബേധി പറഞ്ഞു. സെൻറർ ഫോർ സോഷ്യൽ റിസർച്ച്, സൈബർ പീസ് ഫൗണ്ടേഷൻ, സൂയിസൈഡ് പ്രൊവിഷൻ ഇന്ത്യൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ പങ്കാളിത്തവും ഈ പാരന്റ് ഗൈഡിലുണ്ട്.

Related Articles

Back to top button