Tech
Trending

കുട്ടികള്‍ക്കായുള്ള ഇന്‍സ്റ്റഗ്രാം തടയണം:അഡ്വക്കസി ഗ്രൂപ്പ്

13വയസിൽ താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരേ അഡ്വക്കസി ഗ്രൂപ്പ്. ഈ നീക്കം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബെർഗിന് ഗ്രൂപ്പ് കത്ത് നൽകി.ഇൻസ്റ്റഗ്രാമിന്റെ ഈ തീരുമാനം കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടുന്നതിന് സമാനമാണെന്നും ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.


ഇൻസ്റ്റഗ്രാമിന്റെ ഈ നീക്കം കുട്ടികളെ കൂടുതൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാനുള്ള പ്രോത്സാഹനം നൽകുമെന്നുമാണ് കത്തിൽ പറയുന്നത്. കുട്ടികൾക്കായി പ്രവർത്തിക്കുന്ന കൊമേഷ്യൽ ഫ്രീ ചൈൽഡ്ഹുഡ് എന്ന സംഘടനയാണ് സുക്കർബെർഗിന് കത്ത് നൽകിയിട്ടുള്ളത്.ഇൻസ്റ്റഗ്രാം അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ആപ്ലിക്കേഷൻ പത്ത് വയസിൽ താഴെയുള്ള കുട്ടികളെ ആകർഷിക്കാനാണ് സാധ്യത. നിലവിലെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 10-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇതിൽ നിന്ന് പുതിയ പതിപ്പിലേക്ക് മാറാനിടയില്ലെന്നും അതുകൊണ്ട് പുതിയ കുട്ടികൾ ഈ ആപ്പിലേക്ക് ആകൃഷ്ടരാകുമെന്നുമാണ് കത്തിൽ പറയുന്നത്.ആപ്ലിക്കേഷൻ ഉപയോഗത്തിന്റെ അപകടത്തിന് പുറമെ, അമിതമായി സ്ക്രീനിൽ നോക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളും കത്തിൽ പറയുന്നുണ്ട്.

Related Articles

Back to top button