Tech
Trending

പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ ലെന്‍സ്

ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ള സേവനങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ളവയില്‍ ഒന്നാണ് ഗൂഗിള്‍ ലെന്‍സ്. ഇപ്പോഴിതാ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ലെന്‍സ്.ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സും എഴുതുന്ന കുറിപ്പടികള്‍ വായിക്കാനുള്ള സംവിധാനം ഗൂഗിള്‍ ലെന്‍സില്‍ വരികയാണ്. വായിക്കാന്‍ ഏറെ പ്രയാസമുള്ള ഇത്തരം കുറിപ്പടികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യാനുള്ള ഫീച്ചറിന്റെ പണിപ്പുരയിലാണ് കമ്പനി. മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുകയെന്നാണ് വിവരങ്ങള്‍. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ഇന്ത്യയാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവുമധികം ഗൂഗിള്‍ ലെന്‍സ് ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Related Articles

Back to top button