Big B
Trending

രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു

ഇക്കഴിഞ്ഞ ഡിസംബറിൽ വിലക്കയറ്റത്തെ മുൻമാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. ഡിസംബറിൽ വിലക്കയറ്റം 4.59 ശതമാനമാണ്. എന്നാൽ നവംബറിലിത് 6.93 ശതമാനമായിരുന്നു. ഭക്ഷ്യോൽപ്പന്നങ്ങളുടെ വില കുറഞ്ഞതാണ് വിലക്കയറ്റതോത് കുറയാൻ പ്രധാന കാരണം.


എന്നാൽ രാജ്യത്തെ വ്യാവസായിക ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇക്കഴിഞ്ഞ നവംബറിലെ വ്യാവസായിക ഉത്പാദനം മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.9 ശതമാനമാണ് കുറഞ്ഞത്. ഖനനത്തിൽ 7.3 ശതമാനത്തിന്റേയും ഫാക്ടർ ഉൽപാദനത്തിൽ 1.7 ശതമാനത്തിന്റേയും കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തെ വൈദ്യുതോല്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം ഉയർന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലേയും ഒക്ടോബറിലേയും വ്യാവസായിക ഉത്പാദന സൂചിക മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button