Tech
Trending

സാംസങ് ഗാലക്‌സി ടാബ് എസ്8 ഇന്ത്യയില്‍ അവതരിപ്പിച്ചു

ആഗോള വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സാംസങിന്റെ ഗാലക്‌സി ടാബ് എസ്8 പരമ്പര ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഗാലക്‌സി ടാബ് എസ്8 അള്‍ട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വൈഫൈ പതിപ്പിന് 1,08,999 രൂപയാണ് വില. ഇതിന്റെ 5ജി പതിപ്പിന് 1,22,999 രൂപയാണ് വില.വൈഫൈ 6ഇ പിന്തുണയ്ക്കുന്ന ആദ്യ ഗാലക്‌സി ടാബ് ലെറ്റ് ആണിത്. ഇതുവഴി അതിവേഗ സുരക്ഷിത നെറ്റ് വര്‍ക്ക് സാധ്യമാവും. 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.14.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മിതമായ ടാബില്‍ 12 എംപി ഫ്രണ്ട് ക്യാമറകളുണ്ട്. 4എന്‍എം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ പ്രൊസസര്‍ ചിപ്പിലാണ് ഗാലക്‌സി എസ്8 സീരീസ് എത്തുന്നത്.ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 10 വരെ ഗാലക്‌സി എസ്8 ടാബുകള്‍ക്കായി പ്രീ ബുക്ക് ചെയ്യാം. സാംസങ്.കോം, മറ്റ് പങ്കാളി വെബ്‌സൈറ്റുകളിലും ബുക്കിങ് സൗകര്യമുണ്ട്.

സാംസങ് ഗാലക്‌സി എസ്8

11 ഇഞ്ച് WQXGA (2560×1600 പിക്‌സല്‍) എല്‍ടിപിഎസ് ടിഎഫ്ടി ഡിസ്‌പ്ലേയാണിതിന്. 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തില്‍ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസര്‍ ആണിത് എന്നാണ് കരുതുന്നത്.ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ ടാബ്ലെറ്റിനുള്ളത്. അതില്‍ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അള്‍ട്ര വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്.8000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്.

സാംസങ് ഗാലക്‌സി എസ് 8 പ്ലസ്

12.4 ഇഞ്ച് WQXGA+ (2800×1752 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.ഗാലക്‌സി എസ് 8 ലെ അതേ ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു.ഇതിലെ 10090 എംഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്.

സാംസങ് ഗാലക്‌സി എസ്8 അള്‍ട്ര

കൂട്ടത്തില്‍ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളില്‍ ഉള്ള 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പ് തന്നെയാണിതിലും.ഇതിലെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും 6എംപി അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍ക്കൊള്ളുന്നു.11200 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

Related Articles

Back to top button