Tech
Trending

ഇൻഫിനിക്സ് സീറോ 5ജി വിപണിയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സീറോ 5ജി ( Infinix Zero 5G 2023) പുറത്ത‌ിറങ്ങി.239 ഡോളർ ആണ് (ഏകദേശം 19,400 രൂപ) വില. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ സ്മാർട് ഫോണിന്റെ വിലയും വിതരണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇൻഫിനിക്സ് സീറോ 5ജി 2023 കറുപ്പ്, ഓറഞ്ച്, വെളുപ്പ് നിറങ്ങളിലാണ് വരുന്നത്.ഇൻഫിനിക്സ് സീറോ 5ജി 2023 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടും ഉണ്ട്. 6.78 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഐപിഎസ് എൽ‌ടി‌പി‌എസ് (1,080×2,460 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1080 5ജി ആണ് പ്രോസസർ. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ ഷൂട്ടറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ റിയൽ സജ്ജീകരണമാണ് സ്മാർട് ഫോണിന്റെ സവിശേഷത. സെൽഫികൾക്കായി ഡ്യുവൽ ഫ്രണ്ട് ഫ്ലാഷോടുകൂടിയ 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയുമുണ്ട്. പിൻ ക്യാമറ 30fps ൽ 4കെ വിഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കുന്നതാണ്.5000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button