Tech
Trending

ഇൻഫിനിക്സ് ഹോട്ട് 30ഐ ഇന്ത്യൻ വിപണിയിലെത്തി

ഇൻഫിനിക്സ് ഹോട്ട് 30ഐ ( Infinix Hot 30i) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് ഹോട്ട് 30ഐ അടുത്തയാഴ്ച മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. ഇൻഫിനിക്സ് ഹോട്ട് 30ഐ യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് ‌വില. ഇത് ഒരു പ്രത്യേക ലോഞ്ച് വിലയാണ്. ഡയമണ്ട് വൈറ്റ്, ഗ്ലേസിയർ ബ്ലൂ, മിറർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഹാൻഡ്സെറ്റ് ഏപ്രിൽ 3 മുതൽ വിൽപനയ്‌ക്കെത്തും. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 30ഐ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ അധിക ഗ്ലാസ് സുരക്ഷയോടെയാണ് വരുന്നത്. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ 6എൻഎം മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസർ. ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ഇൻഫിനിക്സ് ഹോട്ട് 30ഐയിൽ എഐ പിന്തുണയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. f/1.6 അപ്പേർച്ചറുള്ള 50-മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ. 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പിൻ ക്യാമറയും സെൽഫി സെൻസറും ഇരട്ട-എൽഇഡി ഫ്ലാഷ് മൊഡ്യൂളുകൾക്കൊപ്പമാണ് വിന്യസിച്ചിരിക്കുന്നത്.10W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. ഒറ്റ ചാർജിൽ 25 മണിക്കൂർ വരെ കോളിങ് സമയവും 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles

Back to top button