Tech
Trending

ഇൻഫിനിക്സ് ഹോട്ട് 10ന്റെ പുത്തൻ വേരിയന്റെത്തുന്നു

ഇൻഫിനിക്സ് ഹോട്ട് 10ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനി ഫോണിൻറെ 4ജിബി+ 64ജിബി വേരിയന്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കമ്പനി ഹോട്ട് 10ന്റെ 6ജിബി+128ജിബി വേരിയന്റ് അവതരിപ്പിച്ചിരുന്നു. 8999 രൂപയെന്ന ആകർഷകമായ വിലയിലാണ് പുത്തൻ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ ഹോട്ട് 10ന്റെ 6ജിബി+128ജിബി വേരിയന്റ് ഗെയിമിങ് പ്രേമികൾക്കിടയിൽ വൻവിജയമായെന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഇൻഫിനിക്സ് ഇന്ത്യ സിഇഒ അനീഷ് കപൂർ പറഞ്ഞു. ഉപകരണത്തിന്റെ തടസ്സമില്ലാത്ത ഗെയിംപ്ലേയും അവിശ്വസനീയമായ വിലനിലവാരവും സമാനതകളില്ലാത്ത പ്രകടനവും രൂപകൽപ്പനയും ഉപഭോക്താക്കൾക്കിടയിൽ വളരെയധികം പ്രശംസ പിടിച്ചു പറ്റിയെന്നും തങ്ങളുടെ മുൻതലമുറ ഹോട്ട് സീരീസിലേക്കുള്ള ഒരു വലിയ നവീകരണം കൂടിയാണ് ഈ സ്മാർട്ട്ഫോണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
6.7 ഇഞ്ച് പിൻഹോൾ ഡിസ്പ്ലേ, 91.5% സ്ക്രീൻ ബോഡി അനുപാതവും എച്ച് ഡി+ റെസല്യൂഷനോടൊപ്പം 480 എൻ ഐ ടി എസ് ബ്രൈറ്റ്നസുമായാണ് ഫോൺ വിപണിയിലെത്തുന്നത്. ജോഡിയാക്കിയ മീഡിയോടെക് ഹീലിയോ ജി 70 ഒക്ടാകോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 16 മെഗാപിക്സൽ ക്യാമറ, 8സിഎം മൈക്രോ ലെൻസ് എന്നിവയടങ്ങുന്ന ക്വാട്ട് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റ്നുമായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5200 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button