
ഇൻഫിനിക്സ് ഹോട്ട് 10 ഒക്ടോബർ നാലിന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഫ്ലിപ്കാർട്ടിലെ സ്മാർട്ട് ഫോണിനുള്ള പ്രമോഷൻ പേജിലൂടെ കമ്പനി അറിയിച്ചു. ക്വാഡ് റിയൽ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി, ഹോൾ പഞ്ച് സജ്ജീകരണം എന്നിവയാണ് ഫോണിൻറെ പ്രധാന സവിശേഷതകൾ. മൂന്ന് സ്റ്റോറേജ് കോൺഫിറേഷനുകളിലും ഓബ്സിഡിയർ ബ്ലാക്ക്, മൂൺലൈറ്റ് ജോഡ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.

4 ജി ബി+64 ജി ബി, 4ജിബി+128ജിബി, 6ജിബി+128 ജിബി എന്നീ മൂന്നു സ്റ്റോറേജ് കോൺഫിറേഷനുകളിലെത്തുന്ന ഫോണിൻറെ ഇന്ത്യയിലെ വില ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മുകളിലെ ഇടതു കോർണറിൽ ഹോൾ പഞ്ച് കട്ടൗട്ടോടു കൂടിയ 6.78 ഇഞ്ച് എച്ച്ഡി+ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. ആൻഡ്രോയ്ഡ് 10 ലാവും ഇത് പ്രവർത്തിക്കുക. 16 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ, എഐ ലെൻസ് എന്നിവയടങ്ങുന്ന ഒരു ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. സെൽഫി കൾക്കും വീഡിയോകളുകൾക്കുമായി എട്ട് മെഗാപിക്സൽ ക്യാമറയും നൽകുന്നുണ്ട്.
5,200 എംഎഎച്ച് ബാറ്ററി പാക്കാണ് ഇതിൽ നൽകിയിട്ടുള്ളത്. ചാർജിങിനായി മൈക്രോ യുഎസ്ബി പോർട്ടും നൽകിയിരിക്കുന്നു. കണക്ടിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, 4ജി, ജിപിഎസ്, 3.5 mm ഹെഡ്ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു.