Big B
Trending

ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ

ഇക്കഴിഞ്ഞ വർഷം ലോകത്തിൽ ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്.ലോകത്തിലെ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് ബ്ലാക്കൗട്ട് റിപ്പോർട്ട് ചെയ്തതിൽ 109 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.യു.എസിലെ ആക്സസ് നൗ ഗ്രൂപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ഡിജിറ്റൽ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കുമ്പോഴും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 400-ൽ അധികം തവണ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.ഇതിൽ കഴിഞ്ഞ വർഷം മാത്രം 83 തവണ ഷട്ട് ഡൗണുകൾ ഉണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള പ്രക്ഷോഭം, കർഷക പ്രക്ഷോഭം എന്നിവയുടെ പേരിലാണ് കഴിഞ്ഞ വർഷം പ്രധാനമായും ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഈ വർഷം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പത്തോളം തവണ ഇന്റർനെറ്റ് കണക്ഷൻ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം.ഏറ്റവുമധികം ദിവസം ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായിട്ടുള്ളതും ഇന്ത്യയിൽ തന്നെയാണ്. ആർട്ടിക്കിൾ 370-നെ തുടർന്ന് കാശ്മീരിൽ 223 ദിവസത്തേക്കാണ് ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കിയത്. സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഇന്റർനെറ്റ് തടസപ്പെടുത്തിയതായി റിപ്പോർട്ടുകളില്ല.

Related Articles

Back to top button