Big B
Trending

ബിറ്റ്കോയിന് പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും സാമ്പത്തികസ്ഥിതിയേയും ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐ എന്ന് ഗവർണർ ശക്തികാന്തദാസ്. ഈ ആശങ്ക സർക്കാറിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടു വരുന്നതിനു മുന്നോടിയായാണ് അദ്ദേഹത്തിൻറെ പ്രതികരണം.


ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണെന്നും ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസി യുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കോണമിയാകും ഇന്ത്യ. ഇന്ത്യയെ കൂടാതെ മറ്റു പ്രധാന രാജ്യങ്ങളും ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ട്.

Related Articles

Back to top button