Big B
Trending

രാജ്യത്തെ മൊത്തവില സൂചിക 14.55ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 14.55 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസമിത് 13.11 ശതമാനമായിരുന്നു.അസംസ്‌കൃത എണ്ണ, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധനയാണ് മൊത്തവില സൂചികയെ സ്വാധീനിച്ചത്. ക്രൂഡ് പെട്രോളിയം വില 55.17ശതമാനമായാണ് ഉയര്‍ന്നത്.ഭക്ഷ്യവസ്തുക്കളുടെ സൂചിക ഫെബ്രുവരിയിലെ 8.47ശതമാനത്തില്‍നിന്ന് 8.71ശതമാനമായും ഉത്പാദനമേഖലയില്‍ 10.71ശതമാനമായും ഉയര്‍ന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 6.95 ശതമാനമാണ് രേഖപ്പെടുത്തിയത്.റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോളതലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സം അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, ലോഹം തുടങ്ങിയവയുടെ വില കുതിച്ചുയരാൻ കാരണമായി.

Related Articles

Back to top button