Big B
Trending

രാജ്യത്തെ സാമ്പത്തിക തകർച്ച കുറയുമെന്ന് ഫിച്ച്

രാജ്യത്തെ സാമ്പത്തിക രംഗം മുൻപ് പ്രവചിച്ചത്ര ഇടിവ് നേരിട്ടെല്ലെന്ന് രാജ്യാന്തര ഗവേഷണ ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് പറയുന്നു. ഇക്കൊല്ലം രാജ്യത്തെ സമ്പത്ത് വ്യവസ്ഥ 10.5 ശതമാനം ഇടിവ് നേരിടുമെന്നായിരുന്നു ഫിച്ച് നേരത്തെ പ്രവചിച്ചത്.


എന്നാൽ ഇക്കൊല്ലം 9.4 ശതമാനം ഇടിവേ നേരിടൂവെന്ന് ഏജൻസി ഇന്നലെ അറിയിച്ചു. സാമ്പത്തിക വർഷം രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബർ കാലത്ത് സാമ്പത്തികരംഗം അതിവേഗം തിരിച്ചുവരവ് നടത്തിയതാണ് അനുമാനം പുതുക്കാൻ കാരണം. 11 ശതമാനം വളർച്ച അടുത്ത വർഷവും 6.3 ശതമാനം അതിനടുത്ത വർഷവും വളർച്ച പ്രതീക്ഷിക്കുന്നതായി ഫിച്ച് പറയുന്നു.

Related Articles

Back to top button