Big B
Trending

ചൈന വീണ്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി

ഒൻപതു മാസത്തോളമായി നീണ്ടുനിൽക്കുന്ന അതിർത്തിത്തർക്കം രൂക്ഷമായിരുന്നിട്ടും 2020 ലെ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന. വാണിജ്യമന്ത്രാലയം അനുമാനിക്കുന്ന കണക്കുകൾ പ്രകാരം ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.


വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ഇത്തവണ ചൈനയെ മുന്നിലെത്തിച്ചിരിക്കുന്നത്. അതിർത്തി തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചു കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണിത്. എന്നാൽ 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. 2019 ൽ 8,550 കോടി ഡോളറിന്റേതായിരുന്നു ചൈനയുമായുള്ള ഉപയകക്ഷി വ്യാപാരം.

Related Articles

Back to top button