Auto
Trending

എക്സ്റ്ററിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായി

ഹ്യുണ്ടായി ഇന്ത്യയുടെ വാഹനശ്രേണിയിലേക്ക് വരവിനൊരുങ്ങിയിട്ടുള്ള കുഞ്ഞന്‍ എസ്.യു.വിയുടെ നിര്‍മാണം ആരംഭിച്ചു. ഹ്യുണ്ടായിയുടെ തമിഴ്‌നാട്ടിലെ വാഹന നിര്‍മാണശാലയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ആദ്യവാഹനം പുറത്തിറക്കിയത്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൊബിലിറ്റി ഉപയോഗം ഉറപ്പാക്കുന്നതിനായി അത്യാധുനിക ഉത്പാദന സൗകര്യം ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ നിര്‍മാണമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. നാലാം തലമുറ റോബോട്ടുകളുടെയും ഏറ്റവും മികച്ച ജീവനക്കാരുടെയും കൂട്ടായ അധ്വാനത്തിലൂടെയാണ് എക്‌സ്റ്റര്‍ എന്ന വാഹനം ഒരുങ്ങുന്നതെന്ന് ഹ്യുണ്ടായി അറിയിച്ചു. എക്സ്റ്റര്‍ മൈക്രോ എസ്.യു.വിയുടെ സിഗ്നേച്ചര്‍ കളറായ റേഞ്ചര്‍ കാക്കി നിറത്തിലാണ് ആദ്യ യൂണിറ്റ് നിര്‍മിച്ചിട്ടുള്ളതെന്നാണ് ഹ്യുണ്ടായി പുറത്തുവിട്ട ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ അതിവേഗം വളരുന്ന മൈക്രോ എസ്.യു.വി. ശ്രേണിയിലേക്കുള്ള ഹ്യുണ്ടായിയുടെ എന്‍ട്രിയാണ് എക്‌സ്റ്ററിലൂടെ സാധ്യമാകുന്നത്. ജൂലായ് പത്തിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും പുതിയ ഫീച്ചറുകളുമായാണ് എത്തുന്നതെന്നാണ് എക്സ്റ്ററിന്റെ സവിശേഷത. ഇ.എക്‌സ്., എസ്, എസ്.എക്‌സ്., എസ്.എക്‌സ്(ഒ), എസ്.എക്‌സ് (ഒ) കണക്ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്.എല്ലാ വേരിയന്റിലും ആറ് എയര്‍ബാഗ് എന്നതാണ് ഇതിലെ ഹൈലൈറ്റ്.

Related Articles

Back to top button