
മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജർസ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഫാങ് അധിഷ്ഠിത ഉത്പന്നങ്ങൾ അവതരിപ്പിച്ചു.’ മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫ്’ ഉം അതിന്റെതന്നെ ഫണ്ട് ഓഫ് ഫണ്ടുമാണ് അവതരിപ്പിച്ചത്.ഫണ്ടുകളുടെ എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 19ന് ആരംഭിച്ചു.

ഇടിഎഫിന് ഏപ്രിൽ 30വരെ അപേക്ഷിക്കാം.ഫണ്ട് ഓഫ് ഫണ്ട് ഓഫർ മെയ് മൂന്നിനുമാണ് അവസാനിക്കുക.ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആൽഫബെറ്റ് (ഗൂഗിൾ), ടെസ്ല, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് നിക്ഷേപകർക്ക് നൽകുന്നത്. ഫാങ് സൂചികയിലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം 7.7 ലക്ഷംകോടി ഡോളറാണ്.മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫിന്റെ ഫണ്ട് മാനേജർ സിദ്ധാർത്ഥ് ശ്രീവാസ്തവയും ഫണ്ട് ഓഫ് ഫണ്ടിന്റെ മാനേജർ ഏക്ത ഗാലയുമാണ്.