Auto
Trending

ഡൽഹി മെട്രോ ഇനി ഹൈടെക്

രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസിന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. വീഡിയോ കോൺഫ്രൻസ് വഴി നടന്ന ചടങ്ങിൽ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) സംവിധാനത്തിന് ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഒപ്പം രാജ്യത്തെ 25 നഗരങ്ങളിൽ 2025 മുൻപ് മെട്രോ സർവീസ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആധുനിക സിഗ്നൽ സംവിധാനമായ കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപെടുത്തിയിട്ടുള്ള പാതകളിലാണ് ഈ പുതിയ ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്. ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലൈനിലാണ് ഈ ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സർവ്വീസ് നടത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്ന ആധുനിക നഗരമാക്കി ഡൽഹിയെ മാറ്റുമെന്നും വൻ ശക്തിയായ ഇന്ത്യയുടെ കരുത്ത് ഡൽഹിയിൽ പ്രകടമാകണമെന്നും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെൻറ് മന്ദിരം, സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, രാജ്യാന്തര കൺവെൻഷൻ സെൻററുകൾ തുടങ്ങിയവ ഡൽഹിയുടെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സംവിധാനം ഡൽഹിയിലെ എയർപോർട്ട് എക്സ്പ്രസ് ലൈനിലാണ് തുടക്കത്തിൽ നടപ്പാക്കുക. രാജ്യത്തെ എവിടെ നിന്നുമുള്ള റുപേ ഡെബിറ്റ് കാർഡുകൾ മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്.

Related Articles

Back to top button