Big B
Trending

ഇനി ഈ വർഷം കടം വാങ്ങാനില്ലെന്ന്​ കേന്ദ്രസർക്കാർ

ഇനി ഈ സാമ്പത്തിക വർഷം കൂടുതൽ തുക കടമെടുക്കില്ലെന്ന്​ കേന്ദ്രസർക്കാർ. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശം രാജ്യ​ത്ത്​ സമ്പദ്​വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ്​ കേന്ദ്രസർക്കാറിന്‍റെ പ്രഖ്യാപനം. അധിനിവേശത്തെ തുടർന്ന്​ ആഗോളവിപണിയിൽ എണ്ണവില ഉയർന്നത്​ ഇന്ത്യയിൽ പണപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.ഈ സാമ്പത്തിക വർഷം ഇതുവരെ റെക്കോർഡ്​ തുകയാണ്​ കേന്ദ്രസർക്കാർ കടമെടുത്തത്​. 1.86 ലക്ഷം കോടിയാണ്​ മാർച്ചിൽ കടമെടുത്തത്​. 1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സർക്കാർ പദ്ധതി. വലിയ തുക ഇപ്പോൾ തന്നെ കടമെടുത്ത സാഹചര്യത്തിൽ ഇതിന്‍റെ തോത്​ ഇനിയും ഉയർത്തേണ്ടെന്നാണ്​ സർക്കാർ തീരുമാനം.നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ലെന്നാണ്​ കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നത്​. എണ്ണവില വലിയ രീതിയിൽ വർധിച്ചാൽ സ്ഥിതി തകിടം മറിയുമെന്നാണ്​ ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നേരത്തെ യുദ്ധത്തിന്‍റെ പശ്​ചാത്തലത്തിൽ എൽ.ഐ.സി ഐ.പി.ഒ നീട്ടിവെക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Back to top button