Auto
Trending

നിരത്തുവാഴാൻ ഹ്യുണ്ടായി ടൂസോണ്‍ എത്തി

ഹ്യുണ്ടായിയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി ടൂസോണിന്റെ പുതുതലമുറ പതിപ്പിന്റെ വില പ്രഖ്യാപിച്ചു. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 27.7 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.ജൂലായ് രണ്ടാം വാരം പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ 18-ാം തീയതിയാണ് ആരംഭിച്ചത്.ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായാണ് ടൂസോണ്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് ഡി.ആര്‍.എല്‍. ബമ്പറില്‍ ഉള്ളില്‍ സുരക്ഷിതമായാണ് ഹെഡ്‌ലാമ്പ് നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് ഹെഡ്‌ലൈറ്റ് ആകുന്നത്.സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നു.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ മോഡലാണ് ടൂസോണ്‍. ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) ആണ് ഇതില്‍ പ്രധാനമായി സുരക്ഷ ഉറപ്പാക്കുന്നത്. സാധാരണ സുരക്ഷ സംവിധാനങ്ങള്‍ക്ക് പുറമെ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലെയില്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയില്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ അവോയിഡന്‍സ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്റ്റോപ്പ് ആന്‍ഡ് ഗോ തുടങ്ങി 16 സുരക്ഷ ഫീച്ചറാണ് അഡാസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളത്.ഏറ്റവും കുറഞ്ഞ സ്വിച്ചുകള്‍ നല്‍കി സ്‌ക്രീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള അകത്തളാണ് ടൂസോണിന്റെ സവിശേഷത. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതിന്റെ തുടര്‍ച്ചയെന്നോണം നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, സ്റ്റോറേജ് സ്‌പേസ് തുടങ്ങി ആംറെസ്റ്റില്‍ അവസാനിക്കുന്ന കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോളാണ് ഇതിലുള്ളത്. മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തെ സമ്പന്നമാക്കുന്നുണ്ട്.രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ ഇത്തവണയും തുടരുന്നുണ്ട്. 156 പി.എസ്. പവറും 192 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 186 പി.എസ്. പവറും 416 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ വി.ജി.ടി. ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം.

Related Articles

Back to top button