
പൊതുമേഖലയിലെ ആദ്യ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു. കമ്പനിയുടെ ഐപിഒയ്ക്കായി ഈ മാസം 18 മുതൽ 20 വരെ അപേക്ഷിക്കാം.

ഓഹരി ഒന്നിന് 25 മുതൽ 26 രൂപ വരെയുള്ള നിരക്കിലാകും വില നിശ്ചയിക്കുക. ഐപിഒയിലൂടെയും ഏകദേശം 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിദേശ വിപണികളിൽ നിന്ന് റെയിൽവേയ്ക്ക് വേണ്ടി പണം സമാഹരിക്കാനാണ് 1986 ൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ രൂപീകരിക്കുന്നത്. ബജറ്റിന് പുറത്തുള്ള വിഹിതം സമാഹരിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.