Big B
Trending

ഇന്ത്യൻ പവർ ലിസ്റ്റിൽ ഇടംനേടിയത് 12 സംരംഭകർ

പ്രതിവാര ബിസിനസ് മാസികയായ അറേബ്യൻ ബിസിനസ് ഈ വർഷത്തെ ഇന്ത്യൻ പവർ ലിസ്റ്റ് പട്ടിക പുറത്തിറക്കി. കൊവിഡ് വ്യാപന കാലത്തും ബിസിനസ് മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ 50 സംരംഭകരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 12 പേരും കേരളത്തിൽ നിന്നുള്ള പ്രവാസി സംരംഭകരാണ്. യുഎഇയിലെ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പനും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.


ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമദ്, മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമദ്, കെഫ് ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഫൈസൽ കോട്ടിക്കൊള്ളൻ, ശോഭാ റിയാൽറ്റി സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ, ബിസിഡബ്ല്യു മിഡിലീസ്റ്റ് പ്രസിഡന്റും അസ്ദാ ബിസിഡബ്ല്യു സ്ഥാപകനുമായ സുനിൽ ജോൺ, ഫൈൻനെസ്സ് സ്ഥാപകരിലൊരാളായ രമേശ് രാജു, ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ശോഭാ മേനോൻ, ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയർമാൻ സണ്ണി വർക്കി, തുംബെ ഗ്രൂപ്പ് പ്രസിഡൻ്റ് തുംബെ മൊയ്തീൻ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് വ്യവസായ പ്രമുഖർ.

Related Articles

Back to top button