Big B
Trending

സോളർ മേഖലയിൽ പുതു അ‌ദ്ധ്യായം തുറന്ന് അംബാനി

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുപ്പുകൾ തുടരുന്നു. ഇത്തവണ ചൈന നാഷണൽ ബ്ലൂസ്റ്റാറിൽനിന്ന് ആർ.ഇ.സി. സോളാർ ഹോൾഡിങ്‌സിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 77 കോടി ഡോളറിന്റെയാണ് ഇടപാട്. 2035 ഓടെ കാർബൺ മുക്ത കമ്പനിയായി മാറുകയെന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ഏറ്റെടുപ്പ്. കുറഞ്ഞ ചെലവിൽ സോളാർ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനൊപ്പം വിപണിയിൽ മേൽകൈ നേടാനും ഏറ്റെടുപ്പു സഹായിക്കും. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡാകും ഇനി ആർ.ഇ.സിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. ക്ലീൻ എനർജിക്കായി മൂന്നു വർഷത്തിനുള്ളിൽ 1,010 കോടി ഡോളർ ചെലവഴിക്കുമെന്നു റിലയൻസ് ജൂണിൽ വ്യക്തമാക്കിയിരുന്നു. റിലയൻസ് 2030 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് (ജി.ഡബ്ല്യു) സൗരോർജ്ജ ശേഷി നിർമ്മിക്കാനാണു ലക്ഷ്യമിടുന്നത്. ഈ ദശകത്തിന്റെ അവസാനത്തോടെ 450 ജിഗാവാട്ട് സ്ഥാപിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ അഞ്ചിലൊന്ന് വരുമിത്.നൊർവേ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആർ.ഇ.സി. ലോകത്തെ തന്നെ പ്രമുഖ സോളാർ ഉൽപ്പന്ന നിർമാതാക്കളാണ്. 1996ൽ പ്രവർത്തനം തുടങ്ങിയ കമ്പനി ഇതോടകം നാലു കോടി സോളാർ പാനലുകൾ നിർമിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ 11 ഗിഗാവാട്ട് വൈദ്യതിയും നിർമിച്ചു. കമ്പനിയുടെ ഏറ്റെടുപ്പ് റിലയൻസിന് വൻ നേട്ടമാകുമെന്നാണു വിലയിരുത്തൽ.നോർവേയാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും സിംഗപ്പൂർ ആസ്ഥാനത്തുനിന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക് മേഖലകളിലും കമ്പനിക്കു ഹബുകളുണ്ട്.

Related Articles

Back to top button