
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർ ഇനി സിലിണ്ടർ ബുക്ക് ചെയ്യാൻ 84549 55555 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാൽ മതി.

തങ്ങളുടെ ഗ്രാമീണമേഖലയിലുള്ള ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണെന്ന് കമ്പനി പറയുന്നു. നിലവിൽ ഇൻഡേൻ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. അതിവേഗം ഗ്യാസ് ബുക്ക് ചെയ്യാനുള്ള സൗകര്യം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, കോളിന് ചാർജില്ല തുടങ്ങിയവയാണ് ഈ സൗകര്യത്തിന്റെ പ്രധാന പ്രത്യേകതകൾ.ഐവിആർഎസ് എടുക്കാത്ത മുതിർന്ന പൗരന്മാർക്കും ഈ മിസ്ഡ് കോൾ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ പാചകവാതകത്തിന്റെ ഉപഭോഗം 2014 ൽ വെറും 55.9 ശതമാനമായിരുന്നത് ഇപ്പോൾ 99 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് കേന്ദ്ര എണ്ണ-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.