
കൊറോണാ വൈറസ് ബാധ കണക്കിലെടുത്ത് മൊബൈൽ കോൺഗ്രസിൻറെ നാലാം പതിപ്പായ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2020 ഡിസംബർ 8 മുതൽ 10 വരെ വർച്വൽ ഇവന്റായി നടക്കും. “ഇൻക്ലൂസീവ് ഇന്നവേഷൻ-സ്മാർട്ട് ഐ സെക്യുർ ഐ സസ്റ്റൈനബിൾ” എന്നതാണ് പരിപാടിയുടെ കേന്ദ്ര വിഷയം. ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ അമ്പതിലധികം കമ്പനികൾ, 110 ലധികം സംവാദകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽനിന്ന് പങ്കാളിത്തം പ്രതീക്ഷിക്കുന്നു. മൂന്നു ദിവസത്തെ പരിപാടിയിൽ പതിനയ്യായിരത്തിൽ പരം സന്ദർശകരെത്തുമെന്നാണ് കരുതുന്നത്.

ടെലികമ്മ്യൂണിക്കേഷൻ ഇക്കോ സിസ്റ്റത്തിലെ എല്ലാ പങ്കാളികളെയും കൊണ്ടുവരുന്നതുകൊണ്ടും നയരൂപീകരണത്തിന് പ്രധാന വിഷയങ്ങളെക്കുറിച്ച് വിലയേറിയ ചർച്ചകൾ നടത്തുന്നതിനുള്ള പ്രധാന ഫോറമാകുന്നത് കൊണ്ടും മൊബൈൽ കോൺഗ്രസ് 2020 സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു പ്രധാന ഷോക്കേസായിരിക്കുമെന്ന് വാർത്താവിനിമയ, വിദ്യാഭ്യാസ, ഇലക്ട്രോണിക് & ഇൻഫോർമേഷൻ ടെക്നോളജി സഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു. ഡെൽ ടെക്നോളജിസ്, റിബൽ കമ്മ്യൂണിക്കേഷൻസ്, റെഡ് ഹാറ്റ് എന്നിവരാണ് പരിപാടിയുടെ പ്രധാന പങ്കാളികൾ. പ്രധാന മന്ത്രാലയങ്ങൾ, ടെലികോം സിഇഒ മാർ, ആഗോള സിഇഒ മാർ,5ജി പ്രക്ഷേപണത്തിലെ വിദഗ്ധർ,5ജി എൻറർപ്രൈസസ് സൊല്യൂഷനുകൾ,ഒടിടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ നിന്നുള്ള പങ്കാളിത്തവും ഉൾപ്പെടുന്നു.