
എൽപിജി റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിലിന്റെ പാചകവാതക ബ്രാൻഡായ ഇൻഡെയ്ൻ. രാജ്യത്തെവിടെയുമുള്ള ഉപഭോക്താക്കൾ ഇനി നവംബർ മുതൽ 7718955555 എന്ന നമ്പർ വഴിയാണ് എൽപിജി ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിൽ ഉപയോഗിക്കുന്ന നമ്പർ ഈ മാസം 31 ഓടെ നിർത്തലാക്കും.

ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി ഇൻഡെയ്ൻ ഗ്യാസ് ബുക്ക് ചെയ്യാനാകൂ. ഇതിലൂടെ ഉപഭോക്താവ് സംസ്ഥാനത്തുടനീളമുള്ള ടെലികോം സർക്കിളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും പുതിയ ഏകീകൃത നമ്പർ ഉപയോഗിച്ച്ഒരു തടസ്സവുമില്ലാതെ ഗ്യാസ് ബുക്കിംഗ് തുടരാനാകും.