
കോവിഡ് വ്യാപനത്തെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ മുൻവർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് സർക്കാർ കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം 4.2 ശതമാനം സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാൽ കാർഷികരംഗത്തും വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയ സേവന രംഗങ്ങളിലും മുൻ കൊല്ലത്തെക്കാൾ വളർച്ചയുണ്ടായിട്ടുണ്ടെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കൊല്ലം രാജ്യത്തെ മൊത്തം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയായ ജിഡിപി 145.7 കോടി രൂപയായിരിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വിലയിരുത്തുന്നു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ഇക്കൊല്ലം 7.5 ശതമാനത്തിന്റെ ഇടിവ് നേരിടുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനം.