Tech
Trending

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് പുത്തൻ ഓഫറുമായി ജിയോ

രാജ്യത്തെ 50 ദശലക്ഷം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകളെ ഡിജിറ്റലാക്കി മാറ്റാൻ ജിയോ ബിസിനസ് സംയോജിത ഫൈബർ കണക്റ്റിവിറ്റി ഓഫർ അവതരിപ്പിച്ചു.വോയ്സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്റർപ്രൈസ് ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി, സംരംഭങ്ങളെ അവരുടെ ബിസിനസ്സ് കൈകാര്യം ചെയ്യാനും വളർത്താനും സഹായിക്കുന്ന ഡിജിറ്റൽ സൊല്യൂഷൻസ്, ഡിജിറ്റൽ സൊല്യൂഷൻസ് പ്രാപ്തമാക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് ഓഫറിലുള്ളത്


സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ.ഉപയോഗിക്കാൻ എളുപ്പമുള്ള ഈ പരിഹാരങ്ങൾ ബിസിനസ്സ് കാര്യക്ഷമമായി നടത്തുവാനും വലിയ സംരംഭങ്ങളുമായി മത്സരിക്കുവാനും സഹായിക്കും. നിലവിൽ, ഒരു സൂക്ഷ്മ,ചെറുകിട ബിസിനസ്സ് കണക്റ്റിവിറ്റി, ഉൽപാദനക്ഷമത, ഓട്ടോമേഷൻ ഉപകരണങ്ങൾ എന്നിവയ്ക്കായി പ്രതിമാസം 15,000 മുതൽ 20,000 രൂപ വരെ ഇന്ന് ഞങ്ങളുടെ കണക്റ്റിവിറ്റിയോടൊപ്പം 1/10- ൽ താഴെ വിലയ്ക്ക് പ്രതിമാസം ആയിരം രൂപയിൽ താഴെ ആരംഭിച്ച് ഈ സൊല്യൂഷൻസ് നൽകി ചെറുകിട ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിനുള്ള ആദ്യപടി ഞങ്ങൾ എടുക്കുകയാണെന്നും ഇതിലൂടെ ഒരു പുതിയ ആത്മ- നിർഭാർ ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കുന്നതിലേക്ക് നീങ്ങുമെന്നും ഉറപ്പുണ്ടെന്നും ജിയോ ഡയറക്ടർ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.

Related Articles

Back to top button