Big B
Trending

രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നു: ആർബിഐ

രാജ്യത്തെ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ചയുടെ പാതയിലേക്ക് തിരിച്ചുവരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ). ഇന്നലെ നടന്ന വായ്പ അവലോകന യോഗത്തിലാണ് ആർബിഐയുടെ ഈ വിലയിരുത്തൽ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തന്നെ അനുകൂല മാറ്റമുണ്ടാകുമെന്ന് ആർബിഐ പണനയ സമിതി വിലയിരുത്തുന്നു.

ഈ വർഷം രാജ്യത്തെ മൊത്തം വളർച്ച 9.5% ചുരുങ്ങുമെന്നായിരുന്നു നേരത്തെ വിലയിരുത്തിയത്.
എന്നാൽ 7.5 ശതമാനം മാത്രമായിരിക്കും രാജ്യത്തെ മൊത്തം വളർച്ച ചുരുങ്ങുകയെന്നാണ് ഇപ്പോൾ കണക്കാക്കുന്നതെന്ന് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മാത്രമേ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയുള്ളൂ എന്നായിരുന്നു ഒക്ടോബറിലെ വിലയിരുത്തൽ. എന്നാൽ മൂന്നാം പാദമായ ഒൿടോബർ-ഡിസംബറിൽ 0.1 ശതമാനവും അവസാന പാദമായ ജനുവരി-മാർച്ചിൽ 0.7 ശതമാനവും വളർച്ച മെച്ചപ്പെടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 6.5 ശതമാനം മുതൽ 21.9 ശതമാനം വരെയാവാം വളർച്ചയെന്നും കരുതപ്പെടുന്നു.

Related Articles

Back to top button