Auto
Trending

കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹോണ്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കോംപാക്ട് എസ്.യു.വി. ശ്രേണിയിലും സാന്നിധ്യമാകാനൊരുങ്ങുന്നു. ഹോണ്ടയുടെ വാഹനനിരയിലെ കോംപാക്ട് എസ്.യു.വി. മോഡൽ നവംബർ 11-ന് അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഈ വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ടീസർ ചിത്രം കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. ഇൻഡൊനീഷ്യൻ ഓട്ടോഷോയുടെ ഭാഗമായാണ് ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.കോംപാക്ട് എസ്.യു.വി. വാഹനത്തിന്റെ പേര് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ZR-V എന്ന് പേര് നൽകിയേക്കുമെന്നാണ് വിവരങ്ങൾ. ഹോണ്ടയിൽ നിന്ന് വിപണിയിൽ എത്തിയിട്ടുള്ള പുതുതലമുറ ബി.ആർ-വിയുടെ താഴെയായിരിക്കും ഈ കോംപാക്ട് എസ്.യു.വിയുടെ സ്ഥാനം.ഹോണ്ടയുടെ മറ്റ് മോഡലുകൾക്ക് സമാനമായ മികച്ച സ്റ്റൈലിലായിരിക്കും ഈ വാഹനവും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പ്റൈറ്റ് റേഡിയേറ്റർ ഗ്രില്ല്, വലിയ എച്ച് ബാഡ്ജിങ്ങ്, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പും ഡി.ആർ.എല്ലും, ഹോണ്ടയുടെ സിഗ്നേച്ചർ പാറ്റേണിൽ ഒരുങ്ങിയിട്ടുള്ള ടെയ്ൽലൈറ്റ്, വിൻഡ് സ്ക്രീൻ എന്നിവയാണ് ഹോണ്ടയുടെ കോംപാക്ട് എസ്.യു.വിയുടെ എക്സ്റ്റീരിയർ അലങ്കരിക്കുന്നത്.ഈ വാഹനത്തിന്റെ അകത്തളം സംബന്ധിച്ച വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പുതുതലമുറ വാഹനങ്ങളിൽ നൽകിയിട്ടുള്ള എല്ലാ ഫീച്ചറുകളും ഹോണ്ടയുടെ ഈ മോഡലിലും നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൽ നൽകുന്ന ഫീച്ചറുകളും മറ്റ് സവിശേഷതകളും ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോഷോയിൽ വെളിപ്പെടുത്തുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ.മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ച സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും ഹോണ്ടയുടെ 1.5 ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം, ഈ വാഹനം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ എത്തുന്നത് സംബന്ധിച്ച വിവരങ്ങളും നിർമാതാക്കൾ അറിയിച്ചിട്ടില്ല.

Related Articles

Back to top button