Big B
Trending

ഇന്ത്യയുടെ വളർച്ച ശതമാനം കുറച്ച് ലോക ബാങ്ക്

അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. 2022–23ൽ പ്രതീക്ഷിക്കുന്നത് 6.9 ശതമാനമാണ്. 2024–25ൽ ഇത് 6.1 ശതമാനമാകും. എന്നാൽ അതിവേഗം വളരുന്ന 7 സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറും. കഴിഞ്ഞ സാമ്പത്തിക വർഷം 8.7 ശതമാനമായിരുന്നു വളർച്ച. ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യം കയറ്റുമതി, നിക്ഷേപ മേഖലകളെയും ബാധിക്കാനിടയുണ്ടെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. നാണ്യപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് കണക്കുകൂട്ടിയതിലും മുകളിലെത്തി. ഇതു മൂലം പലിശ നിരക്ക് കൂട്ടേണ്ടി വന്നു. വ്യാപാര കമ്മി കുത്തനെ ഉയർന്നു.നവംബറിൽ ഇത് 2400 കോടി ഡോളറിലെത്തി. രൂപയുടെ ഇടിവ് പിടിച്ചു നിർത്തുന്നതിനായി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 16 ശതമാനവും ഉപയോഗിക്കേണ്ടി വന്നു.

Related Articles

Back to top button