Auto
Trending

സ്വപ്‌ന തുല്യമായ ഫീച്ചറുകളുമായി റേഞ്ച് റോവര്‍ എസ്.വി വീണ്ടുമെത്തുന്നു

ഇന്ത്യൻ നിരത്തുകളിലെ ആഡംബര വാഹനങ്ങളിൽ കരുത്തരാകുന്നതിനായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്.യു.വി. നിർമാതാക്കളായ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ എസ്.വി. ഇന്ത്യയിലേക്ക് എത്തിക്കുന്നു. പ്രത്യേകമായി രൂപകൽപ്പനയിലും സവിശേഷമായ കരുത്തിലും ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിർമാതാക്കൾ അറിയിച്ചു.സ്റ്റാന്റേഡ്, ലോങ്ങ് വീൽ ബേസ് എന്നീ രണ്ട് ബോഡി പാറ്റേണുകളിലാണ് റേഞ്ച് റോവർ എസ്.വി. എത്തുന്നത്. അഞ്ച് സീറ്റുകളിൽ ആദ്യമായി ലോങ്ങ് വീൽബേസ് പതിപ്പ് എത്തുന്നതും ഈ വരവിലെ പ്രത്യേകതയാണ്. ഡിസൈനിലും ഏറെ പുതുമകളുമായാണ് റേഞ്ച് റോവർ എസ്.വി. എത്തുന്നത്. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ബാറുകൾ നൽകിയിട്ടുള്ള ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ല്. എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ബമ്പറിൽ ഉടനീളമുള്ള വലിയ എയർഡാം, നേർത്ത ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും പുറംമോടിയുടെ മാറ്റുകൂട്ടുന്നു.മറ്റ് ആഡംബര വാഹനങ്ങളെ പിന്നിലാക്കുന്ന അഴകോടെയാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. പ്രത്യേകമായി തീർത്തിട്ടുള്ള തുകലാണ് അകത്തളത്തിൽ വിരിച്ചിരിക്കുന്നത്. ടാബിന് സമാനമായ ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഏറ്റവും മികച്ച സീറ്റുകൾ എന്നിവ മുൻനിരയിൽ നൽകിയപ്പോൾ 13.1 ഇഞ്ച് വലിപ്പമുള്ള എൻർടെയ്ൻമെന്റ് സ്ക്രീനുകൾ പിൻനിരയിലെ യാത്രക്കാർക്കും നൽകിയിട്ടുണ്ട്.വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്ലബ് ടേബിളും ഇന്റഗ്രേറ്റഡ് റെഫ്രിജറേറ്ററുമാണ് ഈ വരവിൽ റേഞ്ച് റോവർ എസ്.വിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.പെട്രോൾ-ഡീസൽ എൻജിനുകളിൽ ഈ വാഹനം എത്തുന്നുണ്ട്. 4.4 ലിറ്റർ ട്വിൻ ടർബോ പെട്രോൾ എൻജിൻ, 3.0 ലിറ്റർ ഇഞ്ചനീയം ഡീസൽ എൻജിൻ എന്നിവയാണ് റേഞ്ച് റോവർ എസ്.വിക്ക് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 390Kw പവറും 750 എൻ.എം. ടോർക്കും, ഡീസൽ എൻജിൻ 258 Kw പവറും 700 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button