Big B
Trending

അടുത്തവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 11.5 ശതമാനമാകും: ഐഎംഎഫ്

വരുന്ന സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). കോവിഡ് വ്യാപനത്തെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 8 ശതമാനം ചുരുങ്ങുമെന്നും ആഗോള സമ്പദ്‌ വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഐഎംഎഫ് പറയുന്നു. രണ്ടാം പാദത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.


ഔദ്യോഗിക കണക്കുകളനുസരിച്ച് രണ്ടാം പാദത്തിലെ വളർച്ച ഇടിവ് 7.5 ശതമാനമാണ്. ഐ എം എഫ് അടക്കമുള്ള ഏജൻസികൾ പത്ത് ശതമാനത്തിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു സ്ഥാനത്താണിത്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 8.8 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇത് 11.5 ശതമാനമായി ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനമാണ് കണക്കാക്കുന്നത്. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലും ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, യുഎസ്, ന്യൂസിലാൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചുവരവ് നടത്തുന്നുവെന്നും ഐഎംഎഫ് വ്യക്തമാക്കി.

Related Articles

Back to top button