Tech
Trending

ഗൂഗിൾ അസിസ്റ്റൻറ് സപ്പോർട്ടുമായെത്തുന്ന എംഐ സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി

ഷവോമിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സ്പീക്കറായി എംഐ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിച്ചു. ഗൂഗിൾ അസിസ്റ്റൻറ് പിന്തുണയോടെയാണ് ഈ പുത്തൻ സ്പീക്കറെത്തുന്നത്. ഒപ്പം രണ്ട് വിദൂര ഫീൽഡ് മൈക്രോ ഫോണുകളും ഇതിലുണ്ട്. ഒപ്പം ആമസോൺ എക്കോ സ്പീക്കറുകളിൽ ലഭ്യമായ ലൈറ്റ് റിമിഗിന് സമാനമായ ഒരു വോയിസ് ലൈറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മെറ്റൽ മെഷ് ഡിസൈനോടു കൂടിയാണ് ഇതെത്തുന്നത്. ഇതു പ്രീമിയം ലുക്കിനൊപ്പം മികച്ച ശബ്ദാനുഭവവും നൽകാൻ സഹായിക്കുന്നുവെന്ന് കമ്പനി പറയുന്നു.

ഒക്ടോബർ ഒന്നുമുതൽ mi.com, ഫ്ലിപ്കാർട്ട്,എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്ക്കെത്തുന്ന സ്പീക്കറിന് 3,499 രൂപയാണ് വില. മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും സ്പീക്കർ ഉടൻതന്നെ ലഭ്യമായി തുടങ്ങും. 0.7 mm നേർത്ത മെറ്റൽ മെഷീനു മുകളിൽ ഒരു മാറ്റ് ഫിനിഷ്, ഡിടിഎസ് ശബ്ദത്തോട് കൂടിയ 12W 2.5 ഇഞ്ച് ഫ്രണ്ട് ഫയറിങ് ഓഡിയോ ഡ്രൈവർ എന്നിവയാണ് സ്പീക്കറിന്റെ പ്രധാന സവിശേഷതകൾ. വോളിയം ലെവൽ ക്രമീകരിക്കാനും മ്യൂസിക് ട്രാക്കുകൾ പ്ലേ ചെയ്യാനും പോസ് ചെയ്യാനും ഇൻബിൽറ്റ് മൈക്രോഫോണുകൾ നിശബ്ദമാക്കാനും ഒരു ടച്ച് പാനലും ഇതിൽ നൽകിയിട്ടുണ്ട്.
ഓഡിയോ സിഗ്നലുകൾ കൃത്യമായി ഡീകോഡ് ചെയ്യാൻ സഹായിക്കുന്നതിന് സ്പീക്കറിൽ ടെക്സ്റ്റ് ഇൻസ്ട്രുമെന്റ് നിർമ്മിച്ച ഒരു ഹൈ – ഫൈ ഓഡിയോ പ്രൊഫസറും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ അസിസ്റ്റൻറ് സാന്നിധ്യം എം ഐ സ്പീക്കറിനെ ഗൂഗിൾ ഹോം ആപ്ലിക്കേഷനിലേക്ക് കൊണ്ടുവന്ന് ഗൂഗിൾ അസിസ്റ്റൻറ് പിന്തുണയുള്ള എല്ലാ ഉപകരണങ്ങളുമായി കണക്ട് ചെയ്യുന്നു. സ്മാർട്ട്ഫോണിലെ ഗൂഗിൾ ഹോം ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു മൾട്ടി റൂം സജ്ജീകരണം സൃഷ്ടിക്കാനും കഴിയും. വോയിസ് നിയന്ത്രണങ്ങൾക്കായി ഇതിൽ രണ്ട് വിദൂര മൈക്രോ ഫോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റൻറ് വഴിയുള്ള ഹിന്ദി ഭാഷയിലുള്ള വോയിസ് കമന്റുകളും സ്പീക്കർ പിന്തുണയ്ക്കുന്നു.

Related Articles

Back to top button