Tech
Trending

റീൽസിന്റെ ദൈർഖ്യം കൂട്ടി ഇൻസ്റ്റാഗ്രാം

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞ വർഷം ജൂലായിലാണ് റീൽസ് എന്ന പേരിൽ ഒരു ഫീച്ചർ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്.കഴിഞ്ഞ ദിവസം റീൽസിന്റെ ദൈർഖ്യം ഇൻസ്റ്റാഗ്രാം വർദ്ധിപ്പിച്ചു. ഇനി മുതൽ 60 സെക്കന്റ് (1 മിനിറ്റ്) വരെ ദൈർഖ്യമുള്ള റീൽസ് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് നിർമ്മിക്കാം. ഇതുവഴി കൂടുതൽ രസകരമായതും ദൈർഖ്യമുള്ളതുമായ കണ്ടന്റ് സൃഷ്ടിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും എന്ന് ട്വിറ്ററിലൂടെ ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.ഹ്രസ്വ വീഡിയോ ആപ്പുകളിലെ പ്രധാനിയായിരുന്ന ടിക് ടോക്കിന്റെ നിരോധനം വഴി അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലെടുക്കാനാണ് ഇൻസ്റ്റാഗ്രാം റീൽസ് അവതരിപ്പിച്ചത്. ഒരു പരിധിവരെ റീൽസ് വിജയം നേടുകയും ചെയ്തു.റീൽസിന്റെ ദൈർഖ്യം 60 സെക്കൻഡായി കൂട്ടിയതോടൊപ്പം കൗമാരക്കാർക്ക് കൂടുതൽ പരിരക്ഷ ലഭിക്കാൻ അവരുടെ അക്കൗണ്ടുകൾ ഇനി മുതൽ സ്വകാര്യ അക്കൗണ്ടുകളായി മാറ്റുമെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകൾ വഴി കൗമാരക്കാരെ ചതിക്കുഴിയിൽ വീഴ്ത്തുന്നതിൽ നിന്നും ഈ ഫീച്ചർ ഒരു പരിധിവരെ സഹായിക്കും എന്ന് ഇൻസ്റ്റാഗ്രാം വിശ്വസിക്കുന്നു. നിലവിലെ കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വകാര്യ അക്കൗണ്ടുകളാക്കാൻ അവർക്ക് പുഷ് നോട്ടിഫിക്കേഷൻ അയയ്‌ക്കുമെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചു.

Related Articles

Back to top button