Auto
Trending

സ്‌കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി മാറി ഇന്ത്യ

കാര്‍ നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമായി മാറിയിരിക്കുകയാണ് 2022.നടപ്പുവര്‍ഷം ആദ്യ എട്ട് മാസംകൊണ്ട് 37,568 കാറുകളാണ് സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിയില്‍ വിറ്റത്.ഇതോടെ, ജര്‍മനിയും സ്‌കോഡയുടെ ജന്മനാടായ ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ സ്‌കോഡയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറി. 2022 ഓഗസ്റ്റില്‍ 4,222 കാറുകള്‍ കമ്പനി വിറ്റു. 2021 ഓഗസ്റ്റിനെക്കാള്‍ 10 ശതമാനം കൂടുതലാണിത്. 3829 യൂണിറ്റായിരുന്നു 2021 ഓഗസ്റ്റില്‍ സ്‌കോഡ ഇന്ത്യയുടെ വിൽപ്പന.ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില്പന നടന്നത് 2012-ലാണ്, 34,678 കാറുകള്‍.നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 205 ഷോറൂമുകളുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഷോറൂമുകളുടെ എണ്ണം 250 ആയി വര്‍ധിപ്പിക്കും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വില്‍പ്പനയാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും 6023 യൂണിറ്റിന്റെ റെക്കോഡ് വില്‍പ്പനയാണ് സ്‌കോഡയ്ക്ക ഇന്ത്യയില്‍ ലഭിച്ചത്. വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ ഇന്ത്യ 2.0 പദ്ധതി ഒരുക്കിയത് നേട്ടമായെന്നാണ് വിലയിരുത്തലുകള്‍.

Related Articles

Back to top button